തിരുവനന്തപുരം: ക്ഷേത്ര ഉത്സവങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയെന്നു ഹിന്ദു ഐക്യവേദി. പരമ്പരാഗതമായി നടത്തിവരാറുള്ള ക്ഷേത്ര ഉത്സവങ്ങൾക്ക് പിണറായി സർക്കാർ നിരന്തരം
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കാനും വിശ്വാസി സമൂഹത്തെ അവഹേളിക്കുന്നതിനുമാണെന്ന് ഹിന്ദു ഐക്യവേദി പത്രസമ്മേളനത്തിൽ ആരോപിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രമുൾപ്പെടെ 35 ഓളം മഹാക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളായി നൽകിവരുന്ന ഗാർഡ് ഓഫ് ഓണറിന് പണം ഈടാക്കുക, ആന എഴുന്നള്ളത്ത്, ക്ഷേത്ര ഉത്സവങ്ങളിൽ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുക തുടങ്ങിയ ആചാര അനുഷ്‌ഠാനങ്ങളിലെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സർക്കാരും ദേവസ്വം ബോർഡുകളും അവർക്ക് കിഴ്പ്പെടുന്ന ആചാര്യന്മാരും ജുഡീഷ്യൽ സംവിധാനങ്ങളും ചേർന്നാണ്. ഇത് കേരളത്തിലെ ഹിന്ദു സമൂഹം ആരാധനയിലൂടെ ഐക്യപ്പെടുന്നതിനെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ആനയെഴുന്നെള്ളത്ത് നിയന്ത്രിക്കുന്നത് പരിശുദ്ധമായ ക്ഷേത്ര ഉത്സവങ്ങളെ അപകീർത്തിപ്പെടുത്താനാണെന്നും, ക്ഷേത്രങ്ങളിൽ നിത്യേന ഉപയോഗിക്കുന്ന എണ്ണ, കർപ്പൂരം, നെയ്യ്, ചന്ദനം, ഭസ്മം തുടങ്ങിയവയിൽ മാരകമായ വിഷാംശം കളർന്നത് ഉപയോഗിക്കുമ്പോൾ പരിശോധിച്ച് നിയമം നടപടി സ്വീകരിക്കാത്ത സർക്കാർ സംവിധാനങ്ങൾ ക്ഷേത്ര ഉത്സവങ്ങളെ നിയന്ത്രിക്കാനിറങ്ങുന്നതും ഗൂഢാലോചനയാണെന്ന് കൂട്ടിച്ചേർത്തു. ഡിസംബർ 29 ഞായറാഴ്ച 3 മണിക്ക് പാഞ്ചജന്യം ഹാളിൽ ദക്ഷിണ മേഖല കൺവെൻഷൻ നടത്തും. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ ക്ഷേത്രഭാരവാഹികൾ ഇതിൽ പങ്കെടുക്കും എന്ന് കെ. Prabhakaran( സംസ്ഥാന സെക്രട്ടറി ഹിന്ദു ഐക്യവേദി ) വഴയില ഉണ്ണി ( ജില്ലാ ജനറൽ സെക്രട്ടറി ഹിന്ദു ഐക്യ വേദി ) സന്ദീപ് തമ്പാനൂർ ( സംസ്ഥാന സെക്രട്ടറി ഹിന്ദു ഐക്യ വേദി ) കൃഷ്ണകുമാർ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഹിന്ദു ഐക്യവേദി ) മഞ്ഞപ്പാറ സുരേഷ് ( ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി, ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതി, ദക്ഷിണ മേഖല സംയോജകൻ ) പത്രസമ്മേളനത്തിൽ അറിയിച്ചു.