തിരുവനന്തപുരം : പെണ്ണില്ലം എഴുത്തിടം സാഹിത്യ രംഗത്തെ വനിതാ കൂട്ടായ്മയാണ് 2023 ഒക്ടോബറിൽ രൂപീകരിക്കുകയും ഒരു വർഷ കാലത്തിനിടയിൽ മൂന്ന് സമാഹാരങ്ങളും 62 സ്വതന്ത്ര പുസ്‌തകങ്ങളും പെണ്ണില്ലത്തിൻ്റെ എഴുത്തുകാരികളുടേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നവംബർ 11 ന് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവ നഗരിയിലെ ഇൻ്റലക്‌ച്വൽ ഹാളിൽ വച്ച് പുസ്‌തക പ്രകാശനരംഗത്ത് ചരിത്രമെഴുതി 62 സ്ത്രീകളുടെ പുസ്‌തകങ്ങൾ ഒരു വേദിയിൽ വച്ച് പ്രകാശനം ചെയ്‌ത് ലോകശ്രദ്ധയിലേക്ക് വന്നിട്ടുണ്ട്. പെണ്ണില്ലം ജന്മംകൊണ്ട് ഒരു വർഷത്തിനകം ലോകോത്തര നിലവാരത്തി ലെത്തിയ അത്ഭുതപൂർവ്വമായ നേട്ടങ്ങളുമായി പെണ്ണില്ലം ഒന്നാം വാർഷികം തിരുവനന്തപുരത്ത് മഹാത്മ അയ്യങ്കാളി ഹാളിൽ ഡിസംബർ 29 ന് രാവിലെ 10 മണിക്ക് ജി. ആർ. അനിൽ (ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി) ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം മേയറും ജില്ലാ കളക്ടറും ഉൾപ്പെടുന്ന പ്രമുഖ വ്യക്തികൾ പങ്കെടുക്കും എന്ന് പെണ്ണില്ലം എഴുത്തിടം പ്രസിഡന്റ് അനിത ദേവി, സെക്രട്ടറി രാജി അരവിന്ദ്, പെണ്ണില്ലം മറ്റു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു