കോഴിക്കോട്: ഡോക്ടറുടെ വീട്ടില്‍ ജോലിക്ക് കൊണ്ടുവന്ന 13 വയസ്സുകാരിക്ക് ക്രൂര പീഡനം. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റിലാണ് സംഭവം. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഡോക്ടറും ഭാര്യയും ചേര്‍ന്ന് ക്രൂരമായി ഉപദ്രവിച്ചത്. ബെല്‍റ്റ് കൊണ്ട് അടിച്ചെന്നും ചട്ടുകം ഉപയോഗിച്ചു പൊള്ളിച്ചുവെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ് എടുത്തു. ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശികളായ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മിര്‍സ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരെയാണ് പന്തീരങ്കാവ് പൊലീസ് കേസ് എടുത്തു. നാലു മാസമായി കുട്ടിയെ ഫ്ളാറ്റില്‍ ജോലിക്കു നിര്‍ത്തിയിരിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതായി ഫ്ളാറ്റിലെ അയല്‍വാസികളാണ് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടത്.