മുംബൈ : മുംബൈയിലെ ബാന്ദ്രയില്‍ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ 19 കാരന്‍ മരിച്ചു. ബാന്ദ്ര യു ബ്രിഡ്ജില്‍ ആണ് സംഭവം.അമിതവേഗത്തില്‍ എത്തിയ ബൈക്ക് കൈവരിയില്‍ ഇടിച്ച് കയറിയപ്പോള്‍ ബൈക്ക് യാത്രികന്‍ പാലത്തില്‍ നിന്ന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. 40 അടി താഴ്ചയില്‍ പതിച്ച 19 കാരന്‍ തല്‍ക്ഷണം മരിച്ചു. ചേതന്‍ കിര്‍ എന്നാണ് മരിച്ചയാളുടെ പേര്.