ദേശീയപാതയില്‍ കാരംകോട് കാപ്പക്സിനും കുരിശ്ശിൻമൂടിനും ഇടയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച്‌ എട്ട് പേര്‍ക്ക് പരിക്കേറ്റു

ചാത്തന്നൂര്‍: ദേശീയപാതയില്‍ കാരംകോട് കാപ്പക്സിനും കുരിശ്ശിൻമൂടിനും ഇടയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച്‌ എട്ട് പേര്‍ക്ക് പരിക്കേറ്റു.കന്യാകുമാരി മുട്ടം സ്വദേശി ജോണ്‍ സര്‍ഫിയാസ് (46), കിളിമാനൂര്‍ പുളിമാത്ത് സനുജ മൻസിലില്‍ സജീര്‍ (39), ഭാര്യ ജസീന (32), മകൻ ഇര്‍ഫാൻ (10), കിളിമാനൂര്‍ സ്വദേശി സത്യൻ (56), ഭാര്യ ശാന്തിനി (52), മകള്‍ മാളു (25), ദേശീയപാത നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ഝാര്‍ഖണ്ഡ് സ്വദേശി വിഷു ചതുര്‍ഥി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് മുന്നില്‍ പോയ കാറില്‍ ഇടിച്ച ശേഷം എതിരെ വരുകയായിരുന്ന കാറിലും ഇടിച്ചു. ഇവിടെ ദേശീയപാത നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളിയെയും ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ ഒരു കാര്‍ ഇടിക്കുകയായിരുന്നു.കിളിമാനൂര്‍ സ്വദേശി സത്യനും കുടുംബവും കൊല്ലം ഭാഗത്തേക്കും മറ്റ് രണ്ട് കാറുകളും തിരുവനന്തപുരം ഭാഗത്തെക്കും പോകുകയായിരുന്നു. ജോണ്‍ സര്‍ഫിയാസ് കാറില്‍ ഒറ്റക്കായിരുന്നു. സത്യനും കുടുബത്തിനുമൊപ്പം ഒന്നര വയസുള്ള കുട്ടിയും ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലാം നിസാര പരിക്കാണുള്ളത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 + 16 =