മലാഡില്‍ 34 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. മുംബൈയിലെ ദിന്‍ദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബര്‍ 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മഹാരാഷ്ട്ര നവനിര്‍മ സേന (എംഎന്‍എസ്) അംഗമായ ആകാശ് മെയിനെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ ഗോരെഗാവ് പ്രദേശത്ത് ഓവര്‍ടേക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ക്രൂരമര്‍ദ്ദനമുണ്ടായത്.ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. പരിക്കേറ്റ ഉടനെ ആകാശിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന്റെ ദ്യശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്