അഴീക്കല്‍ : അടുക്കള വരാന്തയിലുള്ള തുണിയില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് 52കാരിക്ക് ദാരുണാന്ത്യം. അഴീക്കല്‍ ബോട്ടുപാലത്തിനു സമീപം പാറക്കാട് ഹൗസില്‍ നസീമ ആണ് മരിച്ചത്.അടുക്കള വരാന്തയില്‍ കാല്‍ തുടക്കാനിട്ട തുണിയില്‍ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടിയതാണ് മരണത്തിനിടയായത്.നസീമ ഭക്ഷണം പാകംചെയ്യാനായി പുറമേ നിന്നും വിറകെടുത്ത് അടുക്കളയിലേക്ക് പോകാനായി കാല്‍ തുണിയില്‍ തുടക്കുന്നതിനിടെ പാമ്പുകടിക്കുകയായിരുന്നു.ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.