തിരുവല്ലയിലെ മേപ്രാലില്‍ എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: തിരുവല്ലയിലെ മേപ്രാലില്‍ എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മേപ്രാല്‍ വളഞ്ചേരില്‍ വീട്ടില്‍ പത്രോസിനെയാണ് ഇന്ന് പുലര്‍ച്ചെ ആറരയോടെ കാരക്കല്‍ – മേപ്രാല്‍ റോഡിലെ ഷാപ്പ് പടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും കറിക്കത്തി ലഭിച്ചിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി അര്‍ഷാദ് അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാര്‍ഡും പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

A

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 − nine =