കോട്ടയം : വിദ്യാര്‍ത്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ആര്‍പ്പൂക്കര കുര്യാറ്റുകുന്നേല്‍ അലന്‍ (18), കുര്യാറ്റുകുന്നേല്‍ നിഖില്‍ (19), കൈപ്പുഴ കുടിലില്‍കവല എട്ടുപറയില്‍ അമല്‍രാജ് (20) എന്നിവരെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ പള്ളിത്താഴെ വച്ച് ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിയെ വഴിയില്‍ തടഞ്ഞു നിറുത്തി ഉപദ്രവിക്കുകയും കൈയ്യിലിരുന്ന 15000 രൂപയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു.