ത്യക്കൊടിത്താനം: ബാറിനുള്ളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പെരുന്ന ഫാത്തിമപുരം അമ്പാട്ട് വീട്ടില്‍ കണ്ണന്‍ (26), തൃക്കൊടിത്താനം പൊട്ടശ്ശേരി ആലുങ്കല്‍ വീട്ടില്‍ സതീഷ് കുമാര്‍ (49) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
പീടികപ്പടിയിലുള്ള ബാറിലെ ജീവനക്കാരനായ ബിജു എന്നയാളെയാണ് ഇവര്‍ ആക്രമിച്ചത്.