എറണാകുളം: അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടിയ കേസില്‍, ഒളിവിലായിരുന്ന പ്രതി പിടിയിലായി.അസം സ്വദേശിയായ മസീബുള്‍ റഹ്മാനാണ് അറസ്റ്റിലായത്. കേസില്‍ രണ്ട് പേര് നേരത്തെ അറസ്റ്റിലായിരുന്നു.2021 ഡിസംബര്‍ മാസത്തില്‍, പെരുമ്പാവൂരില്‍ ആണ് സംഭവം. പെരുമ്പാവൂര്‍ ടൗണില്‍ നിന്ന് രാത്രിയില്‍ മൂന്ന് പേര് ചേര്‍ന്ന് അസം സ്വദേശിയായ ബാബുല്‍ ഇസ്ലാമിനെ കാറില്‍ ബലമായി കയറ്റി. ഇയാളെ ദേഹോപദ്രവം ചെയ്ത്, 50000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശികളായ സാഹിറിനെയും,അജിയെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, സംഭവത്തില്‍ പങ്കാളിയായിരുന്ന മസീബുള്‍ റഹ്മാന് അസമിലേക്ക് ഒളിവില്‍ പോയി.
രാവിലെയോടെ ഇയാള്‍ വിമാനമാര്‍ഗം സംസ്ഥാനത്തേക്ക് എത്തുന്നു എന്നറിഞ്ഞാണ് പെരുമ്പാവൂര്‍ പോലീസ് നെടുമ്പാശേരിയില്‍ എത്തി, ഇയാളെ അറസ്റ്റ് ചെയതത്. കേസിലെ മറ്റൊരു പ്രതിയായ സാഹിര്‍ ഇപ്പോഴും റിമാന്‍ഡില്‍ തുടരുകയാണ്.