വെള്ളൂരില്‍ വാഹനത്തിലെ ഡീസല്‍ മോഷണ കേസ് ; രണ്ടുപേർ പിടിയിൽ

കോട്ടയം : വെള്ളൂരില്‍ വാഹനത്തിലെ ഡീസല്‍ മോഷണ കേസില്‍ രണ്ടുപേർ പിടിയില്‍. കൊല്ലം ചവറ സ്വദേശി ആല്‍ബിൻ ഐസക്ക്, വെള്ളൂർ ഇന്പയം സ്വദേശി അജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ നിർമാണ കമ്പനിയുടെ നിർത്തിയിട്ട മണ്ണുമാന്തി യന്ത്രത്തില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു.രണ്ട് കന്നാസുകളിലായി 40 ലിറ്റർ ഡീസലാണ് ഹോസ് ഉപയോഗിച്ച്‌ ഊറ്റിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 2 =