തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ യുവാവ് പിടിയില്‍.മുട്ടത്തറ വില്ലേജില്‍ ശ്രീവരാഹം വാര്‍ഡില്‍ മാമ്പഴ മുടുക്ക് സൂര്യകിരണം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്വരൂപ് കണ്ണനെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്തത്.ശ്രീവരാഹം സ്വദേശിയെയാണ് ജോലി വാഗ്ദാനം നല്‍കി സ്വരൂപ് തട്ടിപ്പിനിരയാക്കിയത്.