ചവറ: ഇരുമ്പ് പൈപ്പുകൊണ്ട് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കരിത്തുറ സി.എസ് ഡെയ്ലില്‍ ക്രിസ്റ്റഫറിനെ മര്‍ദിച്ച കേസില്‍ ചവറ കരിത്തുറ മംഗലശ്ശേരില്‍ ആന്‍സില്‍ (52) ആണ് പിടിയിലായത്.ആന്‍സിലിന്‍റെ വീടിന് സമീപം നിന്ന് കഴിഞ്ഞദിവസം രാത്രി ക്രിസ്റ്റഫര്‍ ഫോണില്‍ സംസാരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തലയിലും കൈകളിലും മര്‍ദനമേറ്റ ക്രിസ്റ്റഫറിന്‍റെ വലത് കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. ക്രിസ്റ്റഫര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചവറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ നൗഫല്‍, ജിബി, അഖില്‍, അജയകുമാര്‍, ജയപ്രകാശ്, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.