വളപട്ടണം: പുതിയ തെരു- കാട്ടാമ്പള്ളി മയ്യില്‍ റൂട്ടില്‍ ബസില്‍ കയറി ജീവനക്കാരെയും യാത്രക്കാരെയും മര്‍ദ്ദിച്ച കേസിലെ പ്രതിക്കെതിരെ പൊലിസ് വധശ്രമത്തിന് കേസെടുത്തു അറസ്റ്റു ചെയ്തു.പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കരിങ്കല്‍ക്കുഴി സ്വദേശി നിസാറിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച്ച രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം. അക്രമത്തില്‍ ബസ് ഡ്രൈവറായ കുറ്റിയാട്ടൂര്‍ കാരപറമ്പിലെ പി രാജേഷിനും ബസ് യാത്രക്കാരനായ മയ്യില്‍ കണ്ടക്കൈ സ്വദേശിയും മലയാള മനോരമ മാര്‍ക്കറ്റിങ് സ്റ്റാഫുമായ പി. രാധാകൃഷ്ണനും പരുക്കേറ്റിരുന്നു. തുണിയില്‍ കരിങ്കല്ല് കെട്ടി ബസില്‍ കയറിയാണ് നിസാര്‍ അടിച്ചു പരിക്കേല്‍പ്പിച്ചത്.തലയില്‍ മാരകമായി മുറിവേറ്റ രാധാകൃഷ്ണന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇയാളുടെ തലയില്‍ ആറു തുന്നലുകളുണ്ട്. ഞായറാഴ്ച്ചവൈകിട്ട് ഐശ്വര്യ ബസ് കണ്ണുരില്‍ നിന്നും മയ്യിലിലേക്ക് പോകുന്നതിനിടെ കമ്ബിലില്‍ വെച്ചാണ് അക്രമം നടന്നത് ബസ് ഓടവെ നസീര്‍ കരിങ്കല്‍ കുഴിയില്‍ വെച്ച് നസീര്‍ സ്‌കൂട്ടറില്‍ ഫോണ്‍ ചെയ്തു ബസിന് മുന്‍പിലുടെ അരികു നല്‍കാതെ യാത്ര ചെയ്തതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. ഇതേ തുടര്‍ന്ന് ബസ് ഡ്രൈവര്‍ രാജേഷുമായി വാക് തര്‍ക്കമുണ്ടായി. ഇതിനിടെ രാധാകൃഷ്ണനും ഇടപെട്ടതായി പറയുന്നു. ഈ വൈരാഗ്യത്തെ തുടര്‍ന്നാണ് രാധാകൃഷ്ണനെയും പ്രതി അക്രമിച്ചത്.