തിരുവാമ്പാടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ കെട്ടിടത്തിലെ എക്‌സോസ് ഫാന്‍ ഇളക്കി മാറ്റി അകത്തുകയറി അലമാര കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി.നിരവധി മോഷണ കേസുകളില്‍ പ്രതിയായ എടത്വ പഞ്ചായത്ത് ആറാം വാര്‍ഡില്‍ കട്ടപ്പുറം വീട്ടില്‍ വര്‍ഗീസിനെയാണ് (45) ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
ഈ മാസം മൂന്നിന് രാത്രിയായിരുന്നു മോഷണം. പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വെളുത്ത സ്‌കൂട്ടറില്‍ എത്തിയ ആളാണ് മോഷണം നടത്തിയതെന്ന് മനസിലായി. സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയതെന്ന് പൊലീസ് പറഞ്ഞു.