പ്രേം നസീർ സുഹൃത് സമിതി നിർമ്മിച്ച സമാന്തര പക്ഷികൾ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ സി.ഡി. പ്രകാശനം സ്പീക്കർ എ.എൻ. ഷംസീർ ഗാനരചയിതാവ് പ്രഭാവർമ്മക്ക് നൽകി നിർവ്വഹിക്കുന്നു. പ്രഭാവർമ്മ, സുജേഷ് ഹരി എന്നിവർ രചിച്ച ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഡോ: വാഴമുട്ടം ചന്ദ്രബാബുവാണ്. കല്ലറ ഗോപൻ , വാഴമുട്ടം ചന്ദ്രബാബു, അഖിലാ ആനന്ദ്, ഡോ: ശ്യാമ എന്നിവർ പാടിയിരിക്കുന്നു. മനോരമ മ്യൂസിക്ക്സ് ഇതിലെ ഗാനങ്ങൾ ഏറ്റെടുത്തു. സി.ഡി. പ്രകാശന ചടങ്ങിൽ മന്ത്രിമാരായ ഏ.കെ.ശശീന്ദ്രൻ , കെ.കൃഷ്ണൻ കുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , നിയമസഭാ സെക്രട്ടറി ബഷീർ, നടൻ എം.ആർ.ഗോപകുമാർ ,ഗായകൻ കല്ലറ ഗോപൻ, സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബു, സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 5 =