ത്യപ്രയാർ : തൃപ്രയാറില്‍ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ദേശീയപാത 66 തൃപ്രയാർ തെക്കേ ആല്‍മാവില്‍ ഇന്ന് പുലർച്ചെ രണ്ടരക്കാണ് അപകടം.വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്ബില്‍ രാമദാസിന്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖ വളവ് സ്വദേശി അമ്ബലത്ത് വീട്ടില്‍ സഗീറിന്റെ മകൻ ഹാഷിം (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാല്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.