കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശൻ(48), ഭാര്യ സിനിമോള്‍(43) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഇരുവരെയും വീടിനുളളില്‍ തൂങ്ങിമരിച്ച മിലയില്‍ കണ്ടെത്തിയത്.സാമ്പത്തിക ബാധ്യതയാകാം ജീവനൊടുക്കാൻ കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.