ചേരമ്പാടിയില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു

ചേരമ്പാടി : കേരളത്തോട് ചേർന്ന് കിടക്കുന്ന നീലഗിരി ചേരമ്പാടിയില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു. ചേരമ്ബാടി ചപ്പുംതോടിലെ കർഷകനായ കുഞ്ഞുമൊയ്തീൻ (63) ആണ് വ്യാഴാഴ്ച പുലർച്ചെ മൂന്നരമണിയോടെ വീടിന് മുന്നില്‍ ദാരുണമായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തുള്ള തൊഴുത്തില്‍നിന്ന് ശബ്ദം കേട്ടപ്പോള്‍ പുറത്തിറങ്ങുകയായിരുന്നു. ഇറങ്ങിയ ഉടൻ ആന ചവിട്ടി കൊലപ്പെടുത്തി. കുഞ്ഞുമൊയതീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ റോഡ് കേരള-തമിഴ്നാട് റോഡ് ഉപരോധിക്കുകയാണ്. പുലർച്ചെ നാലുമണി മുതലാണ് ഗൂഡല്ലൂർ -വൈത്തിരി അന്തർസംസ്ഥാന പാതയില്‍ ചേരമ്പാടി ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ ജനങ്ങള്‍ റോഡ് ഉപരോധിക്കുന്നത്. മൃതദേഹം പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞുമൊയ്തീനെ കൊലപ്പെടുത്തിയ കൊമ്പനാന കുറേ ദിവസങ്ങളായിപ്രദേശത്ത് ഭീഷണിയായിരുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു.ദൂരെ വനത്തിലേക്ക് വിരട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും ഇവർ ചെവിക്കൊണ്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − two =