കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഫോറെന്‍സിക് വിദഗ്ധര്‍ ഇന്ന് വിശദമായ പരിശോധന നടത്തും.ആവശ്യമായ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കോര്‍പറേഷനില്‍ നിന്ന് ഗോഡൗണിന്റെ പ്രവര്‍ത്തന രേഖകള്‍ പൊലീസ് ശേഖരിക്കും.ടര്‍പന്റൈനും തിന്നറും ഉള്‍പ്പടെ പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. ജനവാസ മേഖലകളില്‍ ഇത്തരം എക്‌സ്‌പ്ലോസീവ് സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുക പതിവില്ലെന്ന് പൊലീസ് പറയുന്നു.