ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴിയില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് വീട്ടമ്മ മരിച്ചു. കഞ്ഞിക്കുഴി മൂലയില്‍ എം.സി.മാത്യുവിന്റെ ഭാര്യ സിനി മാത്യു (50) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.വീടിന്റെ ടെറസില്‍ പച്ചക്കറി കൃഷിക്കിടയിലൂടെ നടക്കുമ്പോള്‍ കാല്‍ വഴുതി മുറ്റത്തെ കോണ്‍ക്രീറ്റ് തറയില്‍ തലയടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.