കാര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്

കോട്ടയം : കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരായ കളക്ടറേറ്റ് സ്വദേശികളായ പട്ടവിളയില്‍ അലക്‌സാണ്ടര്‍, ആലുങ്കല്‍ ഏബ്രഹാം എന്നിവരെ ജില്ലാ ആശുപത്രിയിലും പിന്നീട്, മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ പത്തരയോടെ മണിപ്പുഴ ഈരയില്‍കടവ് ബൈപ്പാസിലാണ് അപകടം. മണിപ്പുഴ ഭാഗത്ത് നിന്നെത്തിയ കാര്‍ കലുങ്ക് റോഡിലേക്ക് കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയിലെത്തിയ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രികര്‍ രണ്ടു പേരും റോഡില്‍ തലയിടിച്ചു വീണു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 − thirteen =