മരങ്ങാട്ടുപിള്ളി: ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ജംഗ്ഷന് സമീപം ഇന്നലെ രാവിലെ എട്ടോമുക്കാലോടെയായിരുന്നു അപകടം.കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫി ബേബി (57)യാണ് മരിച്ചത്. സോഫിയുടെ മകളുടെ ഭര്‍ത്താവ് ബൈക്കോടിച്ചിരുന്ന പള്ളിക്കത്തോട് അരുവിക്കുഴി തകിടിയേല്‍ ജിമ്മി ജോസിനെ (27) പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലായിലുള്ള സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്‍റായിരുന്ന സോഫി പാലായിലെ ഓഫീസിലേക്ക് പോകവേയാണ് അപകടം.
അപകടത്തെത്തുടര്‍ന്ന് ടാങ്കര്‍ ലോറി രണ്ട് കാറുകളിലും ഇടിച്ചു. ഇടിച്ച ബൈക്കിനെ ഏറെ ദൂരംതള്ളിക്കൊണ്ടുപോകുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.കോഴാ-പാലാ റോഡില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.