അഞ്ചല്‍ : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊലിക്കോട് ആദ്യ നിവാസില്‍ സുലഭ (ഉഷ – 56) യാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഏഴരയോടെ എംസി റോഡില്‍ പൊലിക്കോട് ജംഗ്ഷനിലാണ് അപകടം. ഇടയത്തുനിന്നും ഇരുചക്രവാഹനത്തില്‍ വന്ന സുലഭയെ റോഡു മുറിച്ചുകടക്കവേ ആയൂര്‍ ഭാഗത്തു നിന്നുമെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരിച്ചു. മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.