കുവൈത്ത് സിറ്റി : കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷനുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അബ്ദാലി ഫാം ഏരിയയില്‍ വൻ മദ്യനിര്‍മാണശാല കണ്ടെത്തി. ഇവിടെനിന്ന് 236 ബാരല്‍ മദ്യം, നിര്‍മാണോപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ഏഷ്യൻ വംശജരായ ആറുപേരെ അറസ്റ്റു ചെയ്തു.പ്രദേശത്തെ ഫാം ഹൗസിനുള്ളില്‍ അനധികൃത പ്രവര്‍ത്തനം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അബ്ദലി പ്രദേശത്തു നടന്ന പരിശോധനയിലാണ് രാജ്യത്തെ തന്നെ വലിയ വ്യാജ മദ്യ നിര്‍മ്മാണ ശാല കണ്ടെത്തിയത്.വില്‍പനക്കായി തയാറാക്കിയ മദ്യമാണ് പിടികൂടിയത്.