കാഞ്ഞങ്ങാട്: ബളാല്‍ പഞ്ചായത്തിലെ പായാളം എരൻകുന്നില്‍ വൻതീപിടിത്തം. ആറ് ഏക്കറോളം കൃഷിസ്ഥലം കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.പരപ്പടുക്കത്ത് എരൻകുന്നിലെ അബൂബക്കറിന്റെ റബർ തോട്ടത്തില്‍ ആണ് ബുധനാഴ്ച ഉച്ചക്ക് ആദ്യം തീപിടിച്ചത്. പിന്നീട് ഷൈനി, ലിജോ, കരണൻ, രാഘവൻ, ഉമ്ബായി എന്നിവരുടെ കൃഷി സ്ഥലങ്ങളിലേക്കും തീപടർന്നു. നാട്ടുകാരും കാഞ്ഞങ്ങാടുനിന്നും കുറ്റിക്കോലില്‍നിന്നും എത്തിയ അഗ്നിരക്ഷ സേനയും മണിക്കൂറുകളോളം പരിശ്രമിച്ചശേഷം തീയണച്ചു.