ബെംഗ്ളുറു: കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ ലിംഗായത് സന്യാസിയെ മഠത്തിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ചുഗല്‍ ബന്ദേമുട്ടിലെ ബസവലിംഗ സ്വാമി (45) ആണ് മരിച്ചത്. തിങ്കളാഴ്ച ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ രാമനഗര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബസവലിംഗ സ്വാമി തന്റെ മുറിയുടെ വാതില്‍ തുറക്കാതെയും ഭക്തരുടെ ഫോണ്‍ കോളുകള്‍ എടുക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന്, തിങ്കളാഴ്ച രാവിലെ ഭക്തര്‍ അദ്ദേഹത്തിന്റെ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് രണ്ട് പേജുള്ള കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും പിന്നിലെ കാരണം വ്യക്തമല്ല.കുറിപ്പില്‍ താന്‍ പീഡനം നേരിടുന്നതായി ബസവലിംഗ സ്വാമി കുറിച്ചിട്ടുള്ളതായി റിപോര്‍ട് ഉണ്ട്. സ്വാമിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കോള്‍ റെകോര്‍ഡുകള്‍ പരിശോധിച്ച് വരികയാണ്.