ആളുകളെ കബളിപ്പിച്ച്‌ വാഹനവും പണവും തട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ

തലയോലപ്പറമ്പ്: ആളുകളെ കബളിപ്പിച്ച്‌ വാഹനവും പണവും തട്ടിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മാന്നാര്‍ ക്രിസ്റ്റഫര്‍ ഭവന്‍ വീട്ടില്‍ ഷാജിയെയാണ് (61) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്ബ് സ്വദേശിയില്‍നിന്ന് ആശുപത്രിയില്‍ പോകാന്‍ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വാങ്ങുകയും തിരികെ നല്‍കാതെ ഒരുവര്‍ഷമായി കബളിപ്പിച്ച്‌ നടക്കുകയുമായിരുന്നു. ഇതുകൂടാതെ മുമ്പ് മാന്നാറിലുള്ള വീട്ടമ്മയുടെ വസ്തു വിറ്റുകിട്ടിയ തുകയായ 20 ലക്ഷം രൂപ മറ്റൊരു വസ്തു വാങ്ങിത്തരാം എന്ന് വിശ്വസിപ്പിച്ച്‌ തട്ടിയെടുത്ത കേസും ഇയാള്‍ക്കെതിരെയുണ്ട്. തലയോലപ്പറമ്ബ് പള്ളിക്കവല ഭാഗത്ത് സുവിശേഷ പ്രവര്‍ത്തനം നടത്തിവരുന്ന കാലയളവിലാണ് ഇയാള്‍ വിശ്വാസികളെ കബളിപ്പിച്ച്‌ തട്ടിപ്പ് നടത്തിവന്നിരുന്നത്.ഇയാളെ കോടതിയില്‍ ഹാജരാക്കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four − two =