കാഞ്ഞങ്ങാട് : ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദിന്റെയും സുബൈദയുടെയും മകള്‍ വി.എസ്. തഫ്സീനയാണ് (27) മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം കാപ്പില്‍ പുഴയിലാണ് നാട്ടുകാര്‍ യുവതിയെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.ബേക്കല്‍ പൊലീസ് എത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.