ഹെല്‍മറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിച്ച മരുമകൻ അറസ്റ്റിൽ

ചെങ്ങന്നൂര്‍: ഹെല്‍മറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിച്ച മരുമകൻ അറസ്റ്റില്‍. ആലാ സൗത്ത് മായാ ഭവനില്‍ സന്തോഷിനെ(49)യാണ് അടിച്ച്‌ പരുക്കേല്‍പ്പിച്ചത്.ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സന്തോഷ് തിരുവൻ വണ്ടൂര്‍ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് പെണ്ണുക്കര പറയകോട് കലേഷി(21)നെയാണ് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത കലേഷിനെതിരെ വധശ്രമത്തിന് കേസെടുത്തുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ എ.സി. വിപിൻ അറിയിച്ചു.തിരുവോണ നാളില്‍ വൈകിട്ട് ആലാ നെടുവരംകോട് ഷാപ്പിന് സമീപമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു വര്‍ഷം മുൻപ് സന്തോഷിൻ്റെ മകള്‍ അഞ്ജുവിനെ പ്രണയിച്ചാണ് കലേഷ് വിവാഹം കഴിച്ചത്. പ്രസവത്തിനായി വീട്ടില്‍ വന്ന അഞ്ജുവിനെ കാണാൻ വരുന്ന കലേഷ് മദ്യലഹരിയില്‍ ഭാര്യാ പിതാവുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − 8 =