ഒന്നരവയസുകാരനെ തെരുവ് നായ്ക്കളുടെ ആക്രമണം

കൊല്ലം : ഒന്നരവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു വലിച്ചിഴച്ചു.വീടിന്റെ സിറ്റൗട്ടിലിരുന്ന മയ്യനാട് പുല്ലിച്ചിറ കക്കാ കടവ് രാജേഷ് – ആതിര ദമ്ബതികളുടെ മകന്‍ അര്‍ണവിനെയാണ് നായ്ക്കള്‍ ആക്രമിച്ചത്.തലയ്ക്കും ശരീരത്തില്‍ പലിടത്തും കടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.മുത്തശ്ശി ഉഷയുമൊത്ത് ചുറ്റുമതില്‍ ഇല്ലാത്ത വീടിന്റെ സിറ്റൗട്ടിലിരിക്കുകയായിരുന്നു കുട്ടി. ഭക്ഷണം കഴിഞ്ഞ പാത്രം കഴുകിവയ്ക്കാന്‍ ഉഷ വീടിനകത്തേയ്ക്ക് കയറിയ സമയത്താണ് തെരുവ് നായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശി വടിയെടുത്ത് തെരുവ് നായ്ക്കളെ അടിച്ചോടിക്കുകയായിരുന്നു.കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 5 =