കോട്ടയം : മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണത്തിലിരിക്കുന്ന ഏഴു നില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ലക്ഷങ്ങളുടെ നാശനഷ്‌ടം.ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ, കാന്‍സര്‍ വാര്‍ഡിനു സമീപം നിര്‍മാണത്തിലിരിക്കുന്ന സ്‌പെഷാലിറ്റി ബ്ലോക്ക് കെട്ടിടത്തിലാണു തീ പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നു മുതല്‍ നാലു വരെ നിലകളില്‍ നാശനഷ്‌ടമുണ്ടായി. ആര്‍ക്കും പരുക്കില്ല. എ.സി ഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തില്‍ ഇലക്‌ട്രിക്കല്‍ ജോലികള്‍ നടക്കുകയായിരുന്നു. ഇവിടെനിന്നു തീ പടര്‍ന്നെന്നാണു പ്രാഥമിക വിവരം.