മുംബൈ : മുംബൈ അന്ധേരി ഏരിയയിലെ ഹോട്ടല്‍ മുറിയില്‍ 30 കാരിയായ മോഡല്‍ ആത്മഹത്യ ചെയ്തു. ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എഡിആര്‍ പ്രകാരം കേസെടുത്ത് വെര്‍സോവ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യുകയും അത്താഴവും ഓര്‍ഡര്‍ ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഹൗസ് കീപ്പിംഗ് ജീവനക്കാര്‍ പലതവണ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലിലെത്തി മുറി തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മോഡലിന്റെ മൃതദേഹം കണ്ടെത്തി.
സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. “ക്ഷമിക്കണം, ഇതിന് ആരും ഉത്തരവാദികളല്ല. എനിക്ക് സമാധാനം വേണം” – ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.