കുവൈറ്റ് സിറ്റി: നടക്കാനിറങ്ങിയപ്പോള്‍ വാഹനമിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു.കോഴിക്കോട് മൂഴിക്കല്‍ സ്വദേശി വിരുപ്പില്‍ നായരത്ത് രാജനാണ് (53) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നടക്കാനിറങ്ങിയപ്പോള്‍ വാഹനം ഇടിക്കുകയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. അലികോ കുവൈത്ത് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകട വിവരം അറിഞ്ഞതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പരേതരായ കൃഷ്ണൻ നായരുടെയും കമലമ്മയുടെയും മകനാണ്.