സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ പെയ്യാനാണ് സാധ്യത. പീന്നീടുള്ള ദിവസങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞ് പത്താം തീയതിക്ക് ശേഷം കാലവര്‍ഷം വീണ്ടും സജീവമാകും. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും.
മലയോരമേഖലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten + 7 =