ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ പുതിയ പ്രധാനമന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജന (പിഎംഎസ്.എസ്‌വൈ) മന്ദിരത്തിന്റെ ഉദ്ഘാടനം
പ്രധാനമന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ ടെക്നോളജിയിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം അഭിമാനപൂർവ്വം അറിയിക്കുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്, കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് വകുപ്പ് എന്നിവയുടെ കാബിനറ്റ് മന്ത്രിയായ ജഗത് പ്രകാശ് നദ്ദയും, സ്വതന്ത്രചുമതലയുള്ള കേന്ദ്ര ശാസ്ത്രസാങ്കേതിക-ഭൗമശാസ്ത്ര വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗും ചേർന്നു 2025 ഫെബ്രുവരി ഇരുപതിന് രാവിലെ പത്ത് മണിക്ക് ശ്രീ ചിത്രയിൽ വച്ച് നിർവ്വഹിക്കും.
കേന്ദ്ര പെട്രോളിയം പ്രകൃതിവാത-ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കേരള സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാ അംഗവും പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ ബഹുമാനപ്പെട്ട ഡോ. ശശി തരൂർ, നിതി ആയോഗ് അംഗവും ശ്രീചിത്ര മുൻ പ്രസിഡന്റുമായ ഡോ. വി കെ സാരസ്വത്, കേന്ദ്ര വിദേശകാര്യ- പാർലമെന്ററികാര്യ മുൻ സഹമന്ത്രി വി. മുരളിധരൻ, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികർ, ബഹുമാനപ്പെട്ട എംഎൽഎ കടകമ്പള്ളി സുരേന്ദ്രൻ. മറ്റു വിശിഷ്ടാതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപ്രാധാന്യമുള്ള സ്ഥാപനമാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി. ഹൃദയ-നാഡീസംബന്ധമായ രോഗങ്ങൾക്ക് വിദഗ്ദ്‌ധ ചികിത്സ പ്രദാനം ചെയ്യുന്ന
രാജ്യത്തെ മുൻനിര സ്ഥാപനമാണ് ശ്രീചിത്ര. അത്യാധുനിക സംവിധാനങ്ങൾ, വിദഗ്ദ്ധരായ ഡോക്‌ടർമാർ, വിവിധ വിഭാഗങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ചികിത്സാരീതി എന്നിവ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പുനൽകുന്നു. വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണം, വൈദ്യശാസ്ത്ര ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വികസിപ്പിച്ചെടുക്കൽ. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിലെ പ്രതിജ്ഞാബദ്ധത എന്നിവയ്ക്കും ശ്രീചിത്ര പ്രശസ്തമാണ്. നിലവിൽ ശ്രീ ചിത്രയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത്, ഇൻഫോസിസ് മുൻ ചെയർമാൻ ബഹുമാനപ്പെട്ട ഡോ. ക്രിസ് ഗോപാലകൃഷ്ണൻ ആണ്.
9നിലകളിൽ ആയിട്ടാണ് ഈ പുതിയ കെട്ടിട സമു ച്ചയം നിർമിച്ചിരിക്കുന്നത്. 170കിടക്കകൾ, 40പേ വാർഡുകൾ, 130ഐ സി യൂ ബെഡുകൾ, 5കാർഡിയാക് ഐ സി യൂ കൾ, 4ന്യൂറോ സെർജറി ഐ സി യുകൾ, 3കാത് ലാബുകൾ എന്നിവയാണ് പുതിയ ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുള്ളത്. 116കാറുകൾക്കുള്ള മൾട്ടി ലെവൽ പാർക്കിംഗ് ഇവിടെ ഉണ്ട്. കാത് ലാബുകളിൽ ഒന്ന് ഹൈബ്രിക് ഫെസിലിറ്റി ഉള്ളതാണെന്ന് വാർത്ത സമ്മേളനം നടത്തിയ ശ്രീ ചിത്രയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം അറിയിച്ചു.