തൃശൂര്‍ : വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളിയെ വീണ്ടും കരടിയാക്രമിച്ചു. മോണിക്ക എസ്റ്റേറ്റിലെ
തൊഴിലാളി ഝാര്‍ഖണ്ട് സ്വദേശി ബുദ്വ ഒറാ (29)നാണ് കരടി ആക്രമണത്തില്‍ പരുക്കേറ്റത്.തോട്ടത്തില്‍ മരുന്നടിക്കുന്നതിനിടെയാണ് കരടി ഓടിയെത്തി ഇയാളെ ആക്രമിച്ചത്.കാലിന് സാരമായി പരുക്കേറ്റ ഇയാളെ വാല്‍പ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധന്‍ പകല്‍ 8.30 ഓടെയായിരുന്നു സംഭവം. ഒരാഴ്ച മുമ്പാണ് ഇതിന് സമീപമുള്ള മറ്റൊരു എസ്റ്റേറ്റിലെ തൊഴിലാളിയെ കരടി ആക്രമിച്ചത്.