തിരുവല്ല: സ്കൂള്‍ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നില്‍ ഇരുന്ന് വീട്ടിലേക്ക് മടങ്ങവേ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് തെരുവുനായുടെ കടിയേറ്റു.കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തില്‍ സഞ്ജീവിന്റെ മകള്‍ കൃഷ്ണ പ്രിയക്കാണ് നായുടെ കടിയേറ്റത്.ഇന്ന് വൈകീട്ട് നാലരയോടെ പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിന്റെ പിന്നിലൂടെ പാഞ്ഞു വന്ന നായ്, കൃഷ്ണപ്രിയയുടെ കാലില്‍ കടിക്കുകയായിരുന്നു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.