വാഷിംഗ്ടണ്‍ : യു.എസിലെ അലാസ്കയില്‍ വിദൂര ഗ്രാമത്തില്‍ ഹിമക്കരടിയുടെ ആക്രമണത്തില്‍ രണ്ട് മരണം. സെവാര്‍ഡ് ഉപദ്വീപിന്റെ പടിഞ്ഞാറുള്ള വെയില്‍സ് ഗ്രാമത്തില്‍ പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.ഗ്രാമത്തിലേക്ക് കടന്ന ഹിമക്കരടി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒരു സ്ത്രീയും ആണ്‍കുട്ടിയുമാണ് ഹിമക്കരടിയുടെ ആക്രമണത്തിനിരയായത്. ഹിമക്കരടിയെ വെടിവച്ച് കൊന്നെങ്കിലും ആക്രമണത്തിനിരയായ രണ്ട് പേരെയും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹിമക്കരടികളുടെ ആക്രമണം അലാസ്കയില്‍ പൊതുവെ കുറവാണെങ്കിലും ആവാസവ്യവസ്ഥയിലെ മഞ്ഞുരുകല്‍ മൂലം ഇവ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. വെറും 150 ഓളം പേര്‍ മാത്രമാണ് അലാസ്കയുടെ തലസ്ഥാനമായ ജൂനോയില്‍ നിന്ന് 1,907 കിലോമീറ്റര്‍ അകലെയുള്ള വെയില്‍സിലുള്ളത്.