പെരുമണില്‍ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം

കൊല്ലം: പെരുമണില്‍ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം. ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു.പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജിന് സമീപം താമസിക്കുന്ന സുബീഷിനാണ് (34) പരിക്ക് പറ്റിയത്. ഇന്നലെ വൈകിട്ട് മൂന്നോടെ പെരുമണ്‍ യു.പി.എസിന് സമീപത്തെ വളവിലായി​രുന്നു അപകടം സംഭവിച്ചത്.അഞ്ചാലുംമൂട്ടില്‍ നിന്ന് പെരുമണിലേക്ക് പോയ സ്വകാര്യബസും എതിര്‍ദിശയില്‍ വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 5 =