ഇടുക്കി: സ്കൂള്‍ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ അണക്കരയിലാണ് ബസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അണക്കര സ്വദേശി തങ്കച്ചനാണ് മരിച്ചത്. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് സമീപം ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.