ഒഡീഷ: നീണ്ട അവധി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ മടിച്ച് ഏഴു വയസുകാരന്‍ ആത്മഹത്യ ചെയ്തു. ഒഡിഷയിലെ ജജ്പൂരിലാണ് സംഭവം.പ്രദീപ് മഹാറാണ എന്നയാളുടെ മകന്‍ ഗോബിന്ദയാണ് മരിച്ചത്.
കുട്ടിയെ ഇന്നലെ ഹോസ്റ്റലില്‍ തിരികെ വിടാമെന്ന് പിതാവ് പറഞ്ഞിരുന്നു. എന്നാല്‍ നാട്ടിലെ ഗജലക്ഷ്മി പൂജയും ഉത്സവവും കഴിയുന്നതുവരെയെങ്കിലും തന്നെ വീട്ടില്‍ നില്‍ക്കാന്‍ അനുവദിക്കണമെന്ന് കുട്ടി പറഞ്ഞു. ഇത് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് കുട്ടി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തത്.