മലപ്പുറം: നിലമ്പൂരില്‍ ഇരുപതോളം പേരെ കടിച്ച തെരുവു നായയ്‌ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നാട്ടുകാരെ ആക്രമിച്ച നായ നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു.ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആളുകള്‍ക്ക് പുറമെ നിരവധി മൃഗങ്ങളേയും ഈ നായ ആക്രമിച്ചിട്ടുണ്ട്.പ്രദേശത്ത് പരാക്രമം കാണിച്ച് നായയെ ഇആര്‍എഫ് ടീം എത്തിയാണ് പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെയാണ് നായ ചത്തത്. നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതോളം പേരെ നായ കടിച്ചതായാണ് ഇതുവരെ വിവരം ലഭിച്ചിരിക്കുന്നത്. അക്രമസ്വഭാവം കാണിച്ചു നടന്നിരുന്ന നായയെ ഒരു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടാനായത്.അതേസമയം നായയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ നായകളേയും പിടികൂടി വാക്‌സിനേഷന്‍ നല്‍കുമെന്ന് നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം അറിയിച്ചു. മറ്റു നായകളെ പിടിക്കുന്നതിന് നഗരസഭ പ്രത്യേക കൂടും സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് നിലമ്പൂര്‍ നഗരസഭ എന്നും മുന്നില്‍ ഉണ്ടാവും.