സാൻ ഫ്രാന്‍സിസ്കോ: ഇന്ത്യന്‍-അമേരിക്കന്‍ കൗമാരക്കാരന്‍ യുഎസിലെ സാന്‍ ഫ്രാന്‍സിസ്കോ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജില്‍ നിന്ന് ചാടി ജീവനൊടുക്കി. ബുധനാഴ്ച അഞ്ചോടെയാണ് സംഭവം നടന്നത്. 16-കാരന്‍റെ സൈക്കിള്‍, ഫോണ്‍, ബാഗ് എന്നിവ പാലത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രണ്ടു മണിക്കൂര്‍ നീണ്ട തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടി മരിച്ചിട്ടുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. തെരച്ചില്‍ തുടരുകയാണെന്നും കോസ്റ്റല്‍ ഗാര്‍ഡ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 25 പേരാണ് പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. പാലം തുറന്ന 1937 മുതല്‍ ഇതുവരെ രണ്ടായിരത്തോളം ആത്മഹത്യകള്‍ ഇവിടെ നടന്നിട്ടുണ്ട്.