ചെറിയതുറയിലെ മൂന്ന് വീടുകളില്‍ കയറി പണവും മൊബൈല്‍ ഫോണുകളും വാച്ചുകളും കവര്‍ന്ന മൂന്നംഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: ചെറിയതുറയിലെ മൂന്ന് വീടുകളില്‍ കയറി പണവും മൊബൈല്‍ ഫോണുകളും വാച്ചുകളും കവര്‍ന്ന മൂന്നംഗ സംഘത്തിലെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്ന് വീട്ടുകാരും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വളളക്കടവ് പതിനാറേകാല്‍ മണ്ഡപം സ്വദേശി ഷാരൂഖ് ഖാന്‍ (22), ചെറിയതുറ ഫിഷര്‍മെന്‍ കോളനി സ്വദേശി മുഹമ്മദ് ഹസന്‍ (25), ബീമാപളളി ഈസ്റ്റ് വാര്‍ഡ് സ്വദേശി ചന്തു (25) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഈ വീടുകളില്‍ കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഉറങ്ങുന്ന നേരത്തായിരുന്നു കവര്‍ച്ച നടത്തിയത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെയും കാവല്‍ നിര്‍ത്തിയശേഷം ഷാരൂഖാനാണ് വീടുകളില്‍ കയറി കവര്‍ച്ച നടത്തിയത്. ചെറിയതുറ സ്വദേശികളായ ഇളവരസിയുടെ വീട്ടില്‍ നിന്ന് 35000 രൂപ വിലയുളള മൊബൈല്‍ ഫോണ്‍, 5500 രൂപ വിലയുളള വാച്ച്‌, 5000 രൂപ എന്നിയാണ് പ്രതികള്‍ മോഷ്ടിച്ചത്. തഥയൂസിന്റെ വീട്ടില്‍ നിന്ന് 11500 രൂപ വിലയുളള മൊബൈല്‍ ഫോണാണ് കവര്‍ന്നത്. വാട്ട്സ് റോഡ് സ്വദേശിയുടെ വീട്ടില്‍ നിന്ന് 14000 രൂപയുടെ മൊബൈല്‍ ഫോണും 2500 രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen − 13 =