വര്‍ക്കല: നാടിനെ നടുക്കി രണ്ട് വയസുകാരിയുടെ അപ്രതീക്ഷിത മരണം. വര്‍ക്കലയില്‍ രണ്ട് വയസുകാരിയെ ട്രെയിനിടിച്ചു.വര്‍ക്കല ഇടവ പാറയില്‍ കണ്ണമ്മൂട് സ്വദേശി അബ്ദുല്‍ അസീസ് ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്‌റിൻ ആണ് മരിച്ചത്. വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ ആരും സമീപത്തുണ്ടാരയിരുന്നില്ല. റെയില്‍വേ ട്രാക്കിന് സമീപമായിരുന്നു കുട്ടിയുടെ വീട്.വീട്ടില്‍ നിന്നും കുഞ്ഞ് ഗേറ്റ് തുറന്ന് പോകുകയായിരുന്നു. വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. അപകടം നടന്ന് ആളുകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മകളെ കാണാത്തത് കൊണ്ട് ട്രാക്കിലെആള്‍ക്കൂട്ടം കണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്‌റിനെ തിരിച്ചറിയുന്നത്.