ചിറയിന്‍കീഴില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച്‌ കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച്‌ കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്.അവനവനചേരി സ്വദേശി ഷൈജുവി(45)നെ ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടകരമായി കാര്‍ ഓടിച്ച ചിറയിന്‍കീഴ് സ്വദേശിയ്‌ക്കെതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം ആറ്റിങ്ങല്‍ റോഡിലായിരുന്നു അപകടം. ചിറയിന്‍കീഴ് ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് വന്ന കാര്‍ വളവില്‍ നീയന്ത്രണം വിട്ട് ഷൈജുവിന്റെ പൂക്കടയിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.
പൂക്കടയുടെ മുന്നിലെ തട്ടും അലമാരയും മേശയും തകര്‍ത്ത കാര്‍ ഇവിടെ നിക്കുകയായിരുന്നു ഷൈജുവിനെ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറിയ കാര്‍ തളളി നീക്കിയാണ് ഷൈജുവിനെ പുറത്തെടുത്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 + 8 =