കുറ്റ്യാടി: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരി പാത്രത്തില്‍ കുടുങ്ങി.ദുരന്തനിവാരണ സേന സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തുഅടുക്കത്ത് നടുക്കണ്ടി ജമാലിന്റെ മകള്‍ ഹൻസ മഹദിനാണ് അലൂമിനിയം പാത്രത്തില്‍ കുടുങ്ങിയത്. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാനായില്ല. ഒടുവില്‍ ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടും സംഘവും കുതിച്ചെത്തി പാത്രം മുറിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.