ബീഹാര്‍: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ബീഹാറിലെ ഖഗാരിയ ജില്ലയില്‍ 45 കാരിയായ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി.സുലേഖ ദേവി എന്ന സ്ത്രീയാണ് ദാരുണമായ രീതിയില്‍ കൊല്ലപ്പെട്ടത്.സ്ത്രീയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. കണ്ണുകള്‍ പുറത്തെടുത്തു നാവ് മുറിഞ്ഞ നിലയിലായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിട്ടുണ്ട്. ഞായറാഴ്ച പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം സുലേഖ ദേവി മെഹന്ദിപൂര്‍ ഗ്രാമത്തിലെ തന്റെ വയലിലേക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്. വയലില്‍ ജോലി ചെയ്യുന്നതിനിടെ, ബൈക്കിലെത്തിയ നാല് പേര്‍ ദേവിയെ ആക്രമിച്ചു. അവര്‍ ദേവിയെ മര്‍ദിക്കുകയും കത്തി ഉപയോഗിച്ച് അവളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും, നാവ് മുറിക്കുകയും, സ്വകാര്യഭാഗങ്ങള്‍ വികൃതമാക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.